07:36pm 24 June 2026
NEWS
ബിസിനസ് ലോകത്തെ കരുത്തര്‍ക്ക് ആദരം മണപ്പുറം വിപിഎന്‍ ഐബിഇ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു
24/06/2026  05:27 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ബിസിനസ് ലോകത്തെ കരുത്തര്‍ക്ക് ആദരം മണപ്പുറം വിപിഎന്‍ ഐബിഇ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു
HIGHLIGHTS

ഡോ. ജഹാംഗീറിനും ഗോപു നന്ദിലത്തിനും 
ഡോ. വിജു ജേക്കബിനും പുരസ്‌കാരം

കൊച്ചി: ബിസിനസ്, സാങ്കേതികവിദ്യ, റീട്ടെയ്ല്‍, ഇന്നവേഷന്‍, സിനിമ എന്നീ മേഖലകളില്‍ മികച്ച സംഭാവനകള്‍ നല്‍കിയ പ്രമുഖ വ്യക്തികള്‍ക്കുള്ള 'മണപ്പുറം വിപിഎന്‍ ഐബിഇ അവാര്‍ഡ്സ് 2026' കൊച്ചി ഗോകുലം പാര്‍ക്ക് ഹോട്ടല്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ച് സമ്മാനിച്ചു. മണപ്പുറം ഫിനാന്‍സിന്റെ സഹകരണത്തോടുകൂടി പെഗാസസ് ഗ്ലോബല്‍ സംഘടിപ്പിച്ച ചടങ്ങില്‍ മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ വി. പി. നന്ദകുമാര്‍, പെഗാസസ് ചെയര്‍മാന്‍ ഡോ. അജിത് രവി എന്നിവര്‍ ചേര്‍ന്നാണ് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചത്. 
ആഗോള സാങ്കേതികവിദ്യാ രംഗത്തിന് നല്‍കിയ മികച്ച സംഭാവനകള്‍ നല്‍കിയ നെസ്റ്റ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. ജഹാംഗീറിനാണ് 'ഗ്ലോബല്‍ ടെക്നോളജി ലീഡര്‍ഷിപ്പ് അവാര്‍ഡ്. അദ്ദേഹത്തിന്റെ അഭാവത്തില്‍ ന്യൂ ഇനിഷ്യേറ്റീവ്സ് പ്രസിഡന്റ് സാജന്‍ ഡേവിഡ് അവാര്‍ഡ് ഏറ്റുവാങ്ങി. റീട്ടെയ്ല്‍ രംഗത്തെ തനതായ നേതൃപാടവത്തിന് ഗോപു നന്തിലത്ത് ഗ്രൂപ്പ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഗോപു നന്തിലത്തിന് റീട്ടെയ്ല്‍ ഇന്‍ഡസ്ട്രി ഐക്കണ്‍ അവാര്‍ഡും ബിസിനസ് വളര്‍ച്ചയിലും നവീകരണത്തിലും കൈവരിച്ച മികച്ച നേട്ടങ്ങള്‍ മുന്‍നിര്‍ത്തി സിന്തൈറ്റ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് എക്സിക്യൂട്ടീവ് ചെയര്‍മാന്‍ ഡോ. വിജു ജേക്കബിന് ഗ്ലോബല്‍ ബിസിനസ് എക്സലന്‍സ് ആന്‍ഡ് ഇന്നവേഷന്‍ അവാര്‍ഡും സമ്മാനിച്ചു. ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ വിലമതിക്കാനാവാത്ത സംഭാവനകള്‍ മാനിച്ച് പ്രശസ്ത ചലച്ചിത്ര സംവിധായകനും നടനും തിരക്കഥാകൃത്തുമായ പത്മശ്രീ ബാലചന്ദ്രമേനോന് 'ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ്' സമ്മാനിച്ചു. തങ്ങളുടെ നേട്ടങ്ങളിലൂടെ സമൂഹത്തില്‍ സ്വാധീനം ചെലുത്തുകയും മികവിന് പ്രചോദനമാകുകയും ചെയ്ത പ്രതിഭകളെ ആദരിച്ച ചടങ്ങില്‍ വ്യവസായ പ്രമുഖരും വിശിഷ്ടാതിഥികളുമടക്കം പങ്കെടുത്തു. ഡോ. അജിത് രവി നേതൃത്വം നല്‍കി.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img